ന്യൂഡല്‍ഹി:സിപിഎമ്മിന്റെ അക്രമരാഷ്ട്രീയ കണക്കിലെടുത്ത് കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആര്.എസ്.എസ് ആവശ്യപ്പെട്ടു.ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബല്ലേയാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടത്.ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിവേകപൂര്‍ണമായ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ദത്താത്രേയ പറഞ്ഞു. അതേസമയം, സിപിഎമ്മിനെക്കുറിച്ചും കേരളത്തെക്കുറിച്ചും ബിജെപി തെറ്റായ ചിത്രം പ്രചരിപ്പിക്കുകയാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കേരളത്തില്‍ രാഷ്ട്രപതിഭരണം നടപ്പാക്കുകയെന്നത് സ്വപ്നം മാത്രമായി അവശേഷിക്കുമെന്നും കോടിയേരി പറഞ്ഞു.