കോഴിക്കോട്: കോഴിക്കോട് പുതിയ വിമാനത്താവളത്തിന്റെ സാധ്യത പരിശോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം. മലബാര്‍ ഡെവല്പമെന്റ് കൗണ്‍സില്‍ തിരുവമ്പാടി വിമാനത്താവളത്തിന് വേണ്ടി മുഖ്യമന്ത്രിക്ക് നല്കിയ അപേക്ഷയെ തുടര്‍ന്നാണ് നടപടി. കോഴിക്കോട്, മലപ്പുറം കളക്ടര്‍മാര്‍ക്കാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങുവാന്‍ കഴിയാത്തതാണ് പുതിയ നീക്കത്തിന് കാരണം. കുടിയൊഴിപ്പിക്കല്‍ ഇല്ലാതെ വിമാനത്താവളം നിര്‍മ്മിക്കാം എന്നതും വിമാനത്താളത്തിനായി ആവശ്യം ഉയര്‍ത്തുന്നവര്‍ പറയുന്നു.