കടക്ക് പുറത്ത്. മാധ്യമങ്ങളോട് മുഖ്യമന്ത്രിയുടെ ആക്രോശം. സ്വന്തം വീടിന്റെ മതില് ചാടിക്കടന്നവരോടല്ല അദ്ദേഹം ഇങ്ങനെ ആക്രോശിച്ചത്. സര്‍ക്കാര്‍ വക മാസ്കോട്ട് ഹോട്ടലില്‍ സിപിഎം-ബിജെപി സമാധാന ചര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാനെത്തിയവരോടാണ് മുഖ്യമന്ത്രി ഇങ്ങനെ മുഖം കറുപ്പിച്ചത്. കടക്ക് പുറത്ത്. തലയില്‍ മുണ്ടിട്ട് നടക്കുന്ന ചര്‍ച്ചയാണെന്ന് ആരും പറഞ്ഞിരുന്നില്ല. നാട്ടില്‍ സമാധാനം സ്ഥാപിക്കാന്‍ നടക്കുന്ന ചര്‍ച്ചയുടെ സാമൂഹ്യ പ്രാധാന്യമാണ് മാസ്കോട്ടില്‍ കണ്ട മാധ്യമസാന്നിധ്യം. ജനതയുടെ വിളികേട്ടാണ് അവിടെ മാധ്യമപ്രവര്‍ത്തകര്‍ നിലയുറപ്പിച്ചത്. അവര്‍ ആട്ടിപ്പായിക്കപ്പെടേണ്ടവരാണോ മുഖ്യമന്ത്രീ. കടക്ക് പുറത്ത് എന്ന് താങ്കള്‍ പറയുക തന്നെ വേണം. മാധ്യമപ്രവര്‍ത്തകരോടല്ല. കേരളത്തിന്റെ സമാധാനം കെടുത്തുന്ന അക്രമിക്കൂട്ടത്തോട്. പങ്കെടുക്കുന്നവര്‍- വി