തിരുവനന്തപുരം: കോടിയേരിയുടെ വീട് ആക്രമിച്ച സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസിന് ലഭിച്ചു. നാല് പേരടങ്ങുന്ന സംഘം ബൈക്കില്‍ എത്തി ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസ് പുറത്ത് വിടുന്നു.ബിനീഷ് കോടിയേരിയുടെ വീടിനു നേരെയായിരുന്നു കഴിഞ്ഞ ദിവസം രാത്രി ആക്രമണമുണ്ടായത്. ബിജെപി ഓഫീസ് ആക്രമിച്ചതിന് പിന്നാലെ പുലര്‍ച്ചെ മൂന്നരയ്ക്കായിരുന്നു ആക്രമണം നടന്നതെന്നാണ് മനസിലാക്കുന്നത്.