തൃശൂര്‍: ചാലക്കുടിയില്‍ നടന് ദിലീപ് കൈയേറിയെന്ന പരാതിയില്‍ ഡി-സിനിമാസ് സ്ഥിതി ചെയ്യുന്ന ഭൂമി അളക്കും. ഭൂമി കൈയേറിയെന്ന പരാതിയിലാണ് നടപടി. കിഴക്കേ ചാലക്കുടി വില്ലേജിലെ 680/1, 681/1 എന്നീ സര്‍വേ നമ്പറിലെ ഭൂമിയാണ് ജില്ലാ സര്‍വേയുടെ നേതൃത്വത്തില്‍ വീണ്ടും അളക്കുന്നത്. നടന് ദിലീപ് ഡി-സിനിമാസ് നിര്‍മിച്ചത് പുറമ്പോക് ഭൂമി കൈയേറിയാണോയെന്ന പരിശോധനയാണ് ആദ്യഘട്ടത്തില്‍ നടത്തിയത്. നേരത്തെ ഇതുസംബന്ധിച്ച് അന്വേഷണം നടത്തി അന്നത്തെ ജില്ലാ കളക്ടര്‍ പരാതി തള്ളിയിരുന്നു. എന്നാല്‍ പരാതിയില്‍ കഴമ്പുണ്ടെന്ന വാദം ഉയര്‍ന്നതിനെ തുടര്‍ന്നാണ് വീണ്ടും ഭൂമി അളക്കാന്‍ തീരുമാനിച്ചത്.