കോണ്‍ഗ്രസിന്റെ കോവളം എംഎല്‍എ എം വിന്‍സെന്റ് സ്ത്രീ പീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കും ആറസ്റ്റിലായിരിക്കുന്നു. വീട്ടമ്മയുടെ പരാതിയില്‍ കല്ലം പോലീസ് കമ്മീഷണര്‍ അജിതാ ബീഗവും അന്വേഷണ സംഘവും നടത്തിയ രണ്ടര മണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. പക്ഷെ ഒരു സ്ത്രീയുടെ പരാതിയില്‍ അതും ആത്മഹത്യ ശ്രമം നടത്തി ആശുപത്രിയില്‍ ചികിത്സയിലുള്ള സ്ത്രീയുടെ പരാതിയില്‍ ഒരു രാജി ആവശ്യമില്ല എന്നാണ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ എംഎം ഹസ്സന് പറയുന്നത്. കോടതിയിലെത്തി തെളിയും വരെ കാക്കാന്‍ കോണ്‍ഗ്രസിലെ പുരുഷ നേതൃത്വം തയ്യാറാണ്. പങ്കെടുക്കുന്നവര്‍- എഎന്‍ ഷംസീര്‍, പി ഗീത, വിഎസ് പ്രശാന്ത്, ജേക്കബ് ജോര്‍ജ് എന്നിവര്‍.