തിരുവനന്തപുരം: ശബരിമല വിമാനത്താവളം എരുമേലി ചെറുവള്ളി എസ്റ്റേറ്റില്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഹാരിസണ്‍ കമ്പനി കൈവശം വച്ചിരുന്നതും പിന്നീട് ബിലീവേഴ്സ് ചര്‍ച്ചിന് വിറ്റതുമായ ഭൂമിയാണിത്. വില്‍പ്പന നിയമ വിരുദ്ധമാണെന്നും ഏറ്റെടുക്കണമെന്നുമുള്ള ശുപാര്‍ശ സര്‍ക്കാരിന് മുന്നിലുളളപ്പോഴാണ് വിമാനത്താവളത്തിനായി ഇതേ ഭൂമിയെ തിരഞ്ഞെടുത്തിരിക്കുന്നത്.