അങ്കമാലി: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനെ കോടതി രണ്ട് ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു. മൂന്ന് ദിവസം കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ രണ്ടു ദിവസത്തിനു ശേഷം കോടതിയില്‍ ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. മജിസ്ട്രേറ്റിന്റെ ചേംബറിലാണ് ദിലീപിനെ ഹാജരാക്കിയത്. പോലീസിന്റെ കസ്റ്റഡി അപേക്ഷയാണ് ഇന്ന് കോടതി ആദ്യം പരിഗണിച്ചത്. അഡ്വ. രാംകുമാറാണ് ദിലീപിനുവേണ്ടി ഹാജരായത്.