അങ്കമാലി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന് ദിലീപിനെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. ദിലീപിനെ ആലുവ സബ്ജയിലിലേയ്ക്ക് കൊണ്ടു പോകും. പോലീസ് നാളെ കസ്റ്റഡി അപേക്ഷ നല്‍കും. രാവിലെ ഏഴു മണിയോടെയാണ് ദിലീപിനെ അങ്കമാലി മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. ഐപിസി 120 ബി വകുപ്പാണ് ചുമത്തിയിരിക്കുന്നത്. 19 തെളിവുകള്‍ ദിലീപിനെതിരായി പോലീസ് ഹാജരാക്കി.പള്‍സര്‍ സുനിക്ക് ഒന്നര കോടിയുടെ ക്വട്ടേഷനാണ് ദിലീപ് നല്‍കിയതെന്നാണ് സൂചന. ആലുവ പോലീസ് ക്ലബ്ബില്‍നിന്ന് പോലീസ് വാനിലാണ് ദിലീപിനെ മജിസ്ട്രേറ്റിന്റെ വീട്ടിലെത്തിച്ചത്. വാനില്‍ നിന്നിറങ്ങിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് 'എല്ലാം കഴിയട്ടെ' എന്ന് ദിലീപ് പ്രതികരിച്ചു.