ആലപ്പുഴ: കേരള ഹൈക്കോടതിയുടെ കെട്ടിടം നിര്‍മിച്ചതിലെ വന്‍ അപാകത അന്വേഷിക്കാന്‍ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ തീരുമാനം. കെട്ടിടനിര്‍മാണത്തില്‍ അത്ഭുതകരമായ നോട്ടക്കുറവ് സംഭവിച്ചുവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തുന്നതടക്കം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഹൈക്കോടതി കെട്ടിട നിര്‍മാണത്തിലെ അപാകതയെ കുറിച്ചുള്ള മാതൃഭൂമി ന്യൂസ് വാര്‍ത്ത പുറത്തുവിട്ടതിനെ തുടര്‍ന്നാണ് പ്രശ്നത്തില്‍ മന്ത്രി ഇടപ്പെട്ടത്.