പള്‍സര്‍ സുനിയും കൂട്ടാളികളും പോലീസിനെ കുഴയ്ക്കുകയാണെന്ന വാര്‍ത്തകള്‍ക്കിടെ പോലീസ് പഴുതുകള്‍ അടയ്ക്കുകയാണെന്ന വാര്‍ത്തയും പുറത്ത് വരുന്നു. നേരത്തെ വിട്ടുപോയവരെ വിളിച്ചുവരുത്തി മൊഴിയെടുക്കല്‍ നടക്കുകയാണ്. അതില്‍ നടിയുടെ അഭിമുഖം തയ്യാറാക്കിയ മാധ്യമപ്രവര്‍ത്തകരും വരും. ഒരു പ്രമുഖ നടന് തനിക്ക് അവസരങ്ങള്‍ നിഷേധിക്കുന്നുവെന്ന് നടി പറഞ്ഞിട്ടുണ്ട്. ദിലീപിന്റെ ബിസനസ് ബന്ധങ്ങളിലേക്കും പോലീസ് അന്വേഷണം ആരംഭിച്ചു. പോലീസ് പഴുതുകള്‍ അടയ്ക്കുന്നോ? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍ അജയകുമാര്‍, ജോര്‍ജ് ജോസഫ്, സജി നന്ത്യാട്ട്, ബൈജു കൊട്ടാരക്കര എന്നിവര്‍.