സന്നിധാനം: ശബരിമലയിലെ എന്തിലുമെന്നതുപോലെ തപാല്‍ ഓഫിസിലും ഉണ്ട് ധര്‍മശാസ്താവിന്റെ കയ്യൊപ്പ്. പതിനെട്ടാം പടിക്കു മുകലിലെ ശാസ്താവിന്റെ രൂപമാണ് ഇവിടത്തെ തപാല്‍ മുദ്രയില്‍ ആലേഖനം ചെയ്തിട്ടുള്ളത്. ഇന്ത്യയില്‍ മറ്റെവിടെയും സമാനമായ മുദ്ര ഉപയോഗിക്കുമ്പോള്‍ സന്നിധാനത്തു മാത്രമാണ് ഇതിനു വ്യത്യാസം സംഭവിക്കുന്നത്. ഈ തപാല്‍ മുദ്ര പതിഞ്ഞ കത്ത് ലഭിക്കാനായി ഇവിടെനിന്ന് വീട്ടിലേക്ക് കത്തയയ്ക്കുന്നവരും യഥേഷ്ടമുണ്ട്. മണ്ഡലകാലത്തിനു പുറമെ, വിഷുവിനു മാത്രമാണ് ഈ തപാല്‍ ഓഫിസ് പ്രവര്‍ത്തിക്കുന്നത്.