അമ്മയില്‍ നടത്തിയ ആക്രോശത്തിന് പാര്‍ട്ടിയോട് മുകേഷ് മറുപടി പറയണം. കൊല്ലം ജില്ലാ നേതൃത്വമാണ് മാധ്യമങ്ങളോട് മുഷിഞ്ഞ മുകേഷിനോട് വിശദീകരണം ആവശ്യപ്പെട്ടത്. കൊല്ലത്തിന്ന് കോലം കത്തിച്ചു കോണ്‍ഗ്രസ് നേതൃത്വം. മുകേഷിന്റെയും ഗണേഷിന്റെയും കോലമാണ് കത്തിച്ചത്. രാജി ആവശ്യപ്പെട്ട് ബിജെപിയും ഇറങ്ങി. സമൂഹ മാധ്യമങ്ങള്‍ വേട്ടയാടുന്നെന്ന് വിലപിച്ച മുകേഷ് അടക്കമുള്ള മുന്‍നിര താരങ്ങള്‍ക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെത്തന്നെ മുന്‍നിര നേതാക്കള്‍ മുഖം കറുപ്പിച്ച് രംഗത്ത് വന്നു. അമ്മയുടെ നിലപാട് തെറ്റെന്ന് വിഎസും വ്യക്തമാക്കി. അമ്മയുടെ കോട്ടയ്ക്ക് സിപിഎമ്മിന്റെ കാവലോ എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍- ഷാനിമോള്‍ ഉസ്മാന്, കെടി കുഞ്ഞിക്കണ്ണന്, എംടി രമേശ്, സണ്ണിക്കുട്ടി എബ്രഹാം, മമ്മി സെഞ്ചുറി, സുഭാഷ് ബാബു എന്നിവര്‍.