ന്യൂഡല്‍ഹി: നാളെ മുതല്‍ രാജ്യത്താകമാനം ചരക്ക് സേവന നികുതി നടപ്പിലാക്കി കൊണ്ടുള്ള പ്രഖ്യാപനം ഇന്ന് അര്‍ധരാത്രിയില്‍. പാര്‍ലമെന്റിന്റെ സെന്റര്‍ ഹാളില്‍ ചേരുന്ന പ്രത്യേക സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രഖ്യാപനം നടത്തുക. അര്‍ധരാത്രിയിലുള്ള പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് അടക്കമുള്ള ഏതാനും പ്രതിപക്ഷ കക്ഷികള്‍ വ്യക്തമാക്കി.