കൊച്ചി: നടന് ദിലീപിനെയും നാദിര്‍ഷയെയും ചോദ്യം ചെയ്യുന്ന ആലുവ പോലീസ് ക്ലബ്ബിലേക്ക് നടന് സിദ്ദിഖും നാദിര്‍ഷയുടെ സഹോദരന് സമദും എത്തി. ആരും തന്നെ വിളിച്ച് വരുത്തിയതല്ല എന്നും തന്റെ അടുത്ത സുഹൃത്തുക്കളാണ് ഇവിടെയുള്ളത് എന്നതിനാല്‍ എത്തിയതാണെന്നും സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു. തന്റെ വ്യക്തിപരമായ താത്പര്യപ്രകാരം ഇവിടെ എന്താണ് സംഭവിക്കുന്നത് എന്നറിയാന്‍ മാത്രമാണ് എത്തിയതെന്നും സിദ്ദിഖ് പറഞ്ഞു. സിദ്ദീഖിന് പിന്നാലെ നാദിര്‍ഷയുടെ സഹോദരനും പോലീസ് ക്ലബ്ബില്‍ എത്തി. ചോദ്യം ചെയ്യുന്നത് വൈകുന്നതില്‍ ആശങ്കയുണ്ടെന്ന് ഇവര്‍ പറഞ്ഞു. അതേ സമയം ഇവരെ അകത്തേക്ക് കയറ്റിവിടാന്‍ പോലീസ് തയ്യാറായില്ല. തുടര്‍ന്ന് ഇരുവരും പോലീസ് ക്ലബ്ബില്‍ നിന്ന് മടങ്ങി.