തൃശൂര്‍: നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങള്‍ അമ്മയുടെ യോഗത്തില്‍ ചര്‍ച്ച ചെയ്യുമോ എന്ന കാര്യം ഇപ്പോള്‍ പറയാനാകില്ലെന്ന് ഇന്നസെന്റ്. ആരെങ്കിലും ഈ പ്രശ്നം ഉന്നയിച്ചാല്‍ ചര്‍ച്ച ചെയ്യുമെന്നും ഇന്നസെന്റ് പറഞ്ഞു. ബുധനാഴ്ച വൈകീട്ട് കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ വച്ച് 7 മണിക്കാണ് സംഘടനയുടെ യോഗം തുടങ്ങുക. 'പോലീസിന്റെയും കോടതിയുടെയും പരിഗണനയിലിരിക്കുന്ന കേസാണിത്. ഇതെ സംബന്ധിച്ച് ആവശ്യമില്ലാത്ത പ്രസ്താവനകള്‍ പറഞ്ഞ് വിവാദമാക്കേണ്ടതില്ല. ഈ കേസിന്റെ സുഗമമായ അന്വേഷണത്തിന് വഴിയൊരുക്കേണ്ട കടമ ഞങ്ങള്‍ക്കുണ്ട്. ഇപ്പോള്‍ ആരുടെയും പക്ഷം പിടിക്കാനില്ല. സംഭവം നടന്ന അന്നു തന്നെ ഞാന്‍ മുഖ്യമന്ത്രിയെയും പോലീസ് മേധാവിയെയും ബന്ധപ്പെട്ടിരുന്നു.