കൊച്ചി: കേരളത്തില്‍ മെട്രോ സര്‍വീസ് ആരംഭിച്ച് ദിവസങ്ങള്‍ക്കകം പോലീസുകാര്‍ക്കെതിരെ പരാതിയുമായി കെ.എം.ആര്.എല്‍. പോലീസ് ഉദ്യോഗസ്ഥന്മാരും സുഹൃത്തുക്കളും മെട്രോയില്‍ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നു എന്നാണ് കെ.എം.ആര്.എല്‍ ഐ.ജിക്ക് പരാതി നല്‍കിയത്. കേരള പോലീസിന്റെ ഭാഗമായ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിലെ കൊച്ചി മെട്രോ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയായിരുന്നു പരാതി. എന്നാല്‍ ഐ.ജിയുടെ നിര്‍ദ്ദേശ പ്രകാരം പരാതി പരിശോധിച്ച കമ്മീഷണര്‍ പി. വിജയന്, കൊച്ചി മെട്രോയില്‍ വിവിധ സ്റ്റേഷനുകളിലായി സുരക്ഷാ ചുമതലയുള്ള പോലീസുകാരാണ് ഇത്തരത്തില്‍ യാത്ര ചെയ്യുന്നതെന്ന് വ്യക്തമാക്കി. ഇതില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് വ്യക്തമാക്കുകയും മറ്റു യാത്രാ സൗകര്യങ്ങള്‍ ഒരുക്കാത്ത സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് അ