കണ്ണൂര്‍: നികുതി വാങ്ങാനും ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനുമായി പൈസക്കരിയിലെ പിപി അജിത് കുമാറിനോട് വില്ലേജ് ഓഫീസര്‍ ചോദിച്ചത് അരലക്ഷം രൂപ കൈക്കൂലി. പണം കൊടുക്കാനില്ലാതിരുന്ന അജിത് വില്ലേജ് ഓഫീസറെ നന്ത്രത്തില് വിജിലന്‍സില്‍ കുടുക്കി. ആത്മഹത്യക്കുമപ്പുറം പോംവഴികളുണ്ട് എന്ന് തെളിയിക്കുകയാണ് ഈ കര്ഷകന്. ആത്മഹത്യയില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടതാണ് അജിത് കുമാര്‍ അത്രമാത്രമാണ് വില്ലേജ് ഓഫീസര്‍ സെയ്ദിന്റെ പീഡനം. രണ്ട് വര്‍ഷം നീണ്ട വേട്ട. ആദ്യം അറുപതിനായിരം ചോദിച്ചു. പിന്നെ അത് അമ്പതിനായിരമാക്കി. അതും നല്‍കില്ലെന്ന് പറഞ്ഞപ്പോള്‍ ഭൂമി തനിക്ക് വില്‍ക്കണമെന്ന് ആവശ്യപ്പെട്ടു. സാധ്യമല്ലെന്ന് അറിയിച്ചപ്പോള്‍ ഡാറ്റാ ബാങ്കില്‍ കയറ്റുമെന്നായി. ഭീഷണി സഹികെട്ടാണ് വിജിലന്‍സിനെ അറിയിക്കാന്‍ തീരുമാനിച്ചത്.