തിരുവനന്തപുരം: പനി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഒറ്റക്കെട്ടായി മുന്നേറാന്‍ സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ 27ന് മുമ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷി യോഗം വിളിക്കണം. സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികളുടെ തിരക്ക് കണക്കിലെടുത്ത് വിരമിച്ച ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാക്കും. അതേസമയം, പനി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് തെറ്റ് സംഭവിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് പകര്‍ച്ചപ്പനിയെ പ്രതിരോധിക്കാനുള്ള പ്രധാന ചുമതല.