തിരുവനന്തപുരം: പുതുവൈപ്പിലെ ഐ.ഒ.സി പ്ലാന്റ് പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ദേശീയതലത്തില്‍ പ്രാധാന്യമുള്ള പദ്ധതിയാണിത്. അതില്‍ തദ്ദേശീയരായ ജനങ്ങള്‍ക്ക് ആശങ്കയുണ്ട് എന്നത് ശരിയാണ്. സര്‍ക്കാര്‍ അത് ഗൗരവമായി കാണുന്നുണ്ട്. എന്നാല്‍ അതിന്റ പേരില്‍ പദ്ധതി ഉപേക്ഷിക്കാന്‍ കഴിയുന്നതല്ല. പദ്ധതി വേണ്ടെന്ന് വച്ചാല്‍ അത് നല്കുന്ന സന്ദേശം നെഗറ്റീവായിരിക്കും. അങ്ങനെ ചെയ്താല്‍ വികസനത്തിന് തുരങ്കം വയ്ക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്ക് ഉത്തേജനം പകരുന്ന നടപടിയായിരിക്കുമതെന്നു മുഖ്യമന്ത്രി പറഞ്ഞു. പുതുവൈപ്പിലെ ഐഒസി പ്ലാന്റ് നിര്‍മ്മാണത്തിനെതിരായ സമരരംഗത്തുള്ളവരുമായി നടത്തിയ ചര്‍ച്ചയുടെ തീരുമാനം അറിയിക്കുകയായിരുന്നു മുഖ്യമന്ത്രി.