തിരുവനന്തപുരം: സിനിമാ സീരിയല്‍ രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്ന ട്രാന്‍സ്പോര്‍ട് കമ്മീഷ്ണര്‍ ഋഷിരാജ് സിങിന്റെ നിര്‍ദ്ദേശം നടപ്പാക്കാനാകില്ലെന്ന് സെന്‍സര്‍ ബോര്‍ഡ്. ഇത് സംബന്ധിച്ച് ട്രാന്‍സ്പോര്‍ട് കമ്മീഷ്ണറുടെ കത്തിന് നല്കിയ മറുപടിയിലാണ് സെന്‍സര്‍ ബോര്‍ഡ് ഇക്കാര്യം വ്യക്തമാക്കിയത്. അഭിനയ രംഗങ്ങലില് ഹെല്‍മെറ്റ് വെയ്ക്കാത്തതും സീറ്റ് ബെല്‍റ്റ് ഇടാത്തതും നിയമ ലംഘനമല്ലെന്നും സെന്‍സര്‍ ബോര്‍ഡ് മറുപടി കത്തില്‍ പറയുന്നു. കഴിഞ്ഞ മാസം 16 നാണ് ഋഷിരാജ് സിങ് കത്തയച്ചത്. നിര്‍ദ്ദേശം പാലിക്കാത്തപക്ഷം കേസെടുക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് കടക്കുമെന്നും കമ്മീഷ്ണര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.