ന്യൂഡല്‍ഹി: ജി എസ് ടി കൗണ്‍സില്‍ നാളെ യോഗം ചേരും. ശേഷിക്കുന്ന ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും നികുതി നിരക്കുകള്‍ തീരുമാനിക്കുവനാണ് യോഗം ചേരുന്നത്. സ്വര്‍ണം, ബീഡി എന്നിവയുടെ നികുതി നിരക്ക് യോഗത്തില്‍ തീരുമാനിക്കും. ജൂലൈ ഒന്ന് മുതല്‍ രാജ്യത്ത് ജി എസ് ടി നടപ്പാക്കുവാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സ്വര്‍ണത്തിന് ഉയര്‍ന്ന നിരക്ക് കൊണ്ടുവരണമെന്നാണ് കേരളത്തിന്റെ നിലപാട്. ഒപ്പം ബിഡി നികുതിയില്‍ നിന്നും ഒഴുവാക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.