കൊട്ടാരക്കര: പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുന്നതില്‍ ജനകീയ പ്രസ്ഥാനങ്ങള്‍ക്ക് എത്രമാത്രം പങ്കുണ്ടെന്ന് കാണിച്ചു തരികയാണ് കൊട്ടാരക്കര കരിക്കത്തെ ജനകീയ വായനശാലയും യുവജനങ്ങളുടെ കൂട്ടായ്മയായ മാസ്റ്റേഴ്സ് ക്ലബും. പുതിയ അധ്യയനവര്‍ഷത്തെ വരവേല്‍ക്കാന്‍ കരിക്കം ജി.എല്‍.പി.എസ് ഒരുങ്ങുമ്പോള്‍ എല്ലാ സഹായങ്ങളുമായി ഒപ്പം നില്‍ക്കുകയാണ് ഇവര്‍. സ്കൂളില്‍ ചിത്രങ്ങള്‍ വരച്ചും സ്കൂളിന് പുതിയ നിറം നല്‍കിയുമാണ് ഇവര്‍ പുതിയ കുട്ടികളെ സ്കൂളിലെക്ക് സ്വാഗതം ചെയ്യുന്നത്.