പാലക്കാട്: യുഡിഎഫ് ഭരണകാലത്ത് ക്രമവിരുദ്ധ നടപടികള്‍ അധികവുമുണ്ടായത് റവന്യൂ വിദ്യാഭ്യാസ വകുപ്പുകളിലെന്ന് മന്ത്രി എകെ ബാലന്. ഒരു മുന്‍ മന്ത്രിയുടെ മണ്ഡലത്തില്‍ റവന്യു ഭൂമിയെ ഇല്ലാത്ത അവസ്ഥയാണ്. ഉപതമിതി റിപ്പോര്ട്ടിന്മേല് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും എകെ ബാലന് പറഞ്ഞു. നിയമ പൊതുഭരണ ധനകാര്യ വകുപ്പുകളുടെ അനുമതിയില്ലാതെ കാബിനറ്റില്‍ പാസാക്കിയാണ് ഇവ കൈമാറിയത്. ഈ ഭൂമി തിരിച്ച് പിടിയ്ക്കണോ വേണ്ടെ എന്നുള്ള കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല.