തിരുവനന്തപുരം: പൊതു വിദ്യാലയങ്ങള്‍ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ സ്വകാര്യ സ്കൂളില്‍ പകല്‍ക്കൊള്ള. സീറ്റ് ഒന്നിന് ഒരു ലക്ഷം രൂപ വരെ വാങ്ങി ഒന്നാം ക്ലാസ് പ്രവേശനം നല്‍കുകയാണ്. സ്കൂള്‍ തുറക്കും മുമ്പ് സീറ്റ് ഉറപ്പിക്കാനുള്ള വിദ്യാഭ്യാസ കച്ചവടം അരങ്ങ് തകര്‍ക്കുകയാണ്. തിരുവനന്തപുരത്തെ പ്രധാന സ്വകാര്യ സ്കൂളുകള്‍ എല്ലാം തന്നെ ഒന്നാം ക്ലാസ് പ്രവേശനം പൂര്‍ത്തിയാക്കി കഴിഞ്ഞു. കുട്ടികളുടെ ഇന്റര്‍വ്യൂ പാടില്ലെന്ന നിയമം പോലും പാലിക്കുന്നില്ല പല സ്കൂളുകളും. സര്‍ക്കാര്‍ സ്കൂളുകള്‍ക്കെതിരെ നടപടിയെടുക്കാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം.