കോട്ടയം: പുതിയ അധ്യായന വര്‍ഷത്തില്‍ സ്കൂളിനെ സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് മുക്തമാക്കുവാന്‍ ഒരുങ്ങുകയാണ് കോട്ടയം ഇളങ്ങുളം ശ്രീധര്‍മ്മശാസ്താ ദേവസ്വം യു പി സ്കൂള്‍. പ്ലാസ്റ്റിക്ക് ഒഴുവാക്കുന്നതിന്റെ ഭാഗമായി സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും തുണി സഞ്ചികള്‍ നല്‍കിയാണ് സ്കൂള്‍ മാതൃകയാകുന്നത്. സംസ്ഥാനത്ത് തന്നെ ഒരു സ്കൂളിലെ കുട്ടികള്‍ക്ക് മുഴുവന്‍ തുണി സഞ്ചികള്‍ നല്‍കുന്നത് ഇത് ആദ്യമാണ്. രണ്ട് വര്‍ഷത്തെ ഗ്യാരന്റിയും സഞ്ചിക്കുണ്ട്.