തിരുവനന്തപുരം: പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതിക്കെതിരെ ഡി ജി പി ടി പി സെന്‍കുമാര്‍ നിയമ നടപടി സ്വീകരിച്ചേക്കും. വി ഗോപാല്‍ കൃഷ്ണന്റെ പരാതിയിലാണ് സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. പോലീസ് ട്രെയ്നിങ് കോളേജ് പ്രിന്‍സിപ്പലായിരിക്കെ അധിക്ഷേപപരമായ പരാമര്‍ശം നടത്തിയെന്ന വി ഗോപാല്‍ കൃഷ്ണന്റെ പരാതിയിലാണ് പോലീസ് മേധാവി ടിപി സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. 2012ല്‍ അന്നത്തെ സര്‍ക്കാര്‍ അംഗീകരിക്കാതിരുന്ന പരാതിയില്‍ ഇപ്പോള്‍ അനുമതി നല്‍കിയതിന് കാരണം സര്‍ക്കാര്‍ സെന്‍കുമാര്‍ പോരാണെന്നാണ് സൂചന. പ്രോസിക്യൂഷന് അനുമതി ലഭിച്ച സാഹചര്യത്തില്‍ സെന്‍കുമാറിനെതിരെ കോടതിയെ സമീപിക്കുമെന്ന് വി ഗോപാല്‍ കൃഷ്ണന് വ്യക്തമാക്കിയിരുന്നു.