തിരുവനന്തപുരം: കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് രാജ്യവ്യാപകമായി നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നു. കേന്ദ്ര തീരുമാനം ഫെഡറല്‍ സംവിധാനത്തിന് വിരുദ്ധമാണെന്നും ഉത്തരവ് അംഗീകരിക്കില്ലന്ന് മന്ത്രിമാര്‍ പ്രതികരിച്ചു. ഉത്തരവ് അംഗീകരിക്കില്ലെന്ന് മന്ത്രി കെടി ജലിലും നടപടി ഭരണഘടന വിരുദ്ധമാണെന്ന് മന്ത്രിമാരായ ജി സുധാകരനും വിഎസ് സുനില്‍കുമാറും വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ നടപടി മനുഷ്യാവകാശം കവര്‍ന്നെടുക്കാനുള്ള നടപടിയാണെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.