കോഴിക്കോട്: ടിപി വധക്കേസിലെ പ്രതികള്‍ ജയിലില്‍നിന്നും ഫോണ്‍ ഉപയോഗിച്ചെന്ന വാര്‍ത്തയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കീര്‍മാണി മനോജിന്റെ നമ്പര്‍ സജീവമാണെന്ന് കണ്ടെത്തിയത്. 9847562679 എന്ന നമ്പറില്‍ നിന്നും കോഴിക്കോട് ജില്ലാ ജയില്‍ ടവ്വര്‍ വഴി അടുത്ത ദിവസം വരെ കോളുകള്‍ പോയതായി സ്ഥിരീകരിച്ചു. ടിപി ചന്ദ്രശേഖരനെ വധിക്കാനുപയോഗിച്ചതിലും ഈ നമ്പര്‍ തന്നെയായിരുന്നു. സിമ്മും ഫോണും നശിപ്പിച്ചെന്നായിരുന്നു അന്ന് പ്രതികള്‍ മൊഴി നല്‍കിയത്. ഇത്് കൂടാതെ ജയിലില്‍ എത്തി വൈകാതെ തന്നെ പ്രതികള്‍ക്ക് ഫോണ്‍ ലഭിച്ചതായും സൈബര്‍ സെല്‍ കണക്കുകൂട്ടുന്നു. വിവിധ ഘട്ടങ്ങളിലായി 11 സിംകാര്‍ഡുകളാണ് ഉപയോഗിച്ചത്. വടകര, മാഹി, തലശ്ശേരി സ്വദേശികളുടെ പേരിലാണ് സിം കാര്‍ഡുകള്‍.