തൃശൂര്‍: യുഡിഎഫും എല്‍ഡിഎഫും ഭരിക്കുമ്പോള്‍ നടത്തിയ അഴിമതിയെ സംബന്ധിച്ചും ഇടപെടലുകളെക്കുറിച്ചും തുറന്നുകാട്ടുന്ന ജേക്കബ് തോമസിന്റെ ആത്മകഥ നിയമക്കുരുക്കിലേയ്ക്ക്. പുസ്തകത്തിന്റെ പ്രകാശനം കഴിയും വരെ ഉള്ളടക്കം പുറത്താകരുതെന്ന നിര്‍ദ്ദേശം പ്രസാധകര്‍ക്ക് ലഭിച്ചിരുന്നു എന്നാണ് സൂചന. എന്നാല്‍ ബാര്ക്കോഴക്കേസുമായി ബന്ധപ്പെട്ട പുസ്തകത്തിലെ വിവരങ്ങള്‍ മാതൃഭൂമി ന്യൂസ് പുറത്തുവിട്ടതിനെത്തുടര്‍ന്നാണ് കോണ്‍ഗ്രസ് നേതക്കള്‍ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയത്. പാറ്റൂര്‍ ഭൂമിക്കേസിലെ അന്വേഷണവും ഇടപെടലുകളും പരാമര്‍ശ വിഷയമാകുന്നു.