കോഴിക്കോട്: ഡങ്കിപ്പനിക്ക് പുറമെ എലിപ്പനി അടക്കമുള്ള പകര്ച്ചവ്യാതികളും പടരുന്നു. എച്ച് വണ്‍ എന്‍ വണ്‍, ചിക്കന്‍ പോക്സ്, എലിപ്പനി, വൈറല്‍ ഹെപ്പറ്റൈറ്റിസ് എ എന്നിവയാണ് ജില്ലയില്‍ പടരുന്നത്. എഴുപത്തിമൂവായിരത്തോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡെങ്കിപ്പനി ബാധിച്ച് ജില്ലയില്‍ മൂന്ന് പേര് മരിച്ചു. ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്കി. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ ജനങ്ങളും പങ്കാളികളാകണമെന്ന് ജില്ലാ ഭരണകൂടം അഭ്യര്‍ഥിച്ചു.