കോഴിക്കോട്: ഒരുമയുടെ പതാക വാഹകരാണ് പട്ടങ്ങള്‍. ഇന്ത്യേനേഷ്യയിലെ ലയാങ് ലയാങ് കൈറ്റ്മ്യൂസിയത്തിന്റെ സൂക്ഷിപ്പുകാരിയായ എന്തോങ് തന്റെ പ്രശസ്തമായ ട്രെയിന്പട്ടം അറബിക്കടലിന്റെ ആകാശത്ത് വിരിച്ചിട്ടു. അറുപത് പട്ടങ്ങളുടെ നിരയാണിത്. പട്ടങ്ങളെ സ്നേഹിയ്ക്കുന്ന കൂട്ടായ്മയായ 'വണ്‍ ഇന്ത്യ കൈറ്റി'ന്റെ നായകത്വത്തിലാണ് കോഴിക്കോട് ബീച്ചില്‍ പട്ടങ്ങള്‍ പറന്നുയര്‍ന്നത്, മ്യൂസിയത്തിന്റെ ചുമതലക്കാരിയായ എന്തോങ് ലോകമാകെ പട്ടവുമായി സഞ്ചിരിച്ച് ഒരുമയുടെ സന്ദേശം എത്തിയ്ക്കുന്നു. പട്ടംപറത്തില്‍ ഇവര്‍ക്ക് കേവലം കളിയല്ല കാര്യമാണ്. സപ്തംബറില്‍ വരാനിരിയ്ക്കുന്ന അന്താരാഷ്ട്ര കൈറ്റ് ഫൈസ്റ്റിവലിന്റെ ഭാഗമായാണ് പട്ടങ്ങള്‍ അറബിക്കടിലന്റെ തീരത്ത് പറന്നുയര്‍ന്നത്.