കണ്ണൂര്‍: പയ്യന്നൂരില്‍ ആര്‍എസ്എസ് നേതാവിനെ കൊലപ്പെടുത്തിയ സംഘത്തെ തിരിച്ചറിഞ്ഞെന്ന് പോലീസ്. പയ്യന്നൂര്‍ സ്വദേശി അനൂപ്, റിനീഷ് എന്നിവരടങ്ങുന്ന സംഘമാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ് പറഞ്ഞു. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് ഇവര്‍. ഏഴു പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നതെന്നും ഇവര്‍ ഏഴു പേരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. പ്രതികള്‍ ഉടന്‍ വലയിലാകുമെന്നും പോലീസ് പറഞ്ഞു. പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ പോലീസ് ഇന്നു രാവിലെ കസ്റ്റഡിയില്‍ എടുത്തിരുന്നു. പയ്യന്നൂരിനടുത്ത് മണിയറയില്‍ നിന്നാണ് കാര്‍ കണ്ടെത്തിയത്. പോലീസ് പട്രോളിങ്ങിനിടെയാണ് ഇന്നോവ കാര്‍ കണ്ടെത്തിയത്. പോലീസിനെ കണ്ടതോടെ ്രൈഡവര്‍ വാഹനമുപേക്ഷിച്ച് കടക്കുകയായിരുന്നു.