തിരുവനന്തപുരം: നെയ്യാര്‍ ഡാമില്‍ നിന്നും അരുവിക്കരയില്‍ വെള്ളമെത്തിച്ച പദ്ധതി വിജയമായതില്‍ അഹഌദം പ്രകടിപ്പിച്ച് മന്ത്രിമാര്‍ കാപ്പുകാടെത്തി. വിവിധ വകുപ്പുകളിലെ അഞ്ച് മന്ത്രിമാരും ഉയര്‍ന്ന ഉദ്യോഗസ്ഥരുമാണ് പദ്ധതി സ്ഥലം സന്ദര്‍ശിച്ചത്. മന്ത്രിമാരായ മാത്യു ടി തോമസ്, ഇ ചന്ദ്രശേഖരന്, കെ രാജു, വിഎസ് സുനില്‍കുമാര്‍, എംഎം മണി എന്നിവരാണ് പദ്ധതി പ്രദേശം സന്ദര്‍ശിച്ചത്. ഒപ്പം തിരുവനന്തപുരം മേയര്‍ വികെ പ്രശാന്തും ശബരീനാഥ് എംഎല്‍എയും. പദ്ധതി വിജയത്തിന്റെ സ്മരണയ്ക്കായി കാപ്പുകാട് അഞ്ച് മന്ത്രിമാര്‍ അഞ്ച് മരങ്ങള്‍ നട്ടു.