ഇസ്ലാമബാദ്: ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് പിടികൂടിയ കുല്ഭൂഷന് ജാദവിന്റെ സ്റ്റേ. ഇതേക്കുറിച്ച് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും സൈനിക മേധാവി ഖമര്‍ ജാവേദ് ബാജ്വയും ചര്‍ച്ച ചെയ്തു. ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയാണ് ഇന്ത്യന്‍ അപ്പീല്‍ പരിഗണിച്ച് കഴിഞ്ഞ ദിവസം ശിക്ഷ സ്റ്റേ ചെയ്തത്. കേസ് ഈ മാസം പതിനഞ്ചിന് കോടതി വീണ്ടും പരിഗണിയ്ക്കും. മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ് സാല്‍വെയാണ് ഇന്ത്യയ്ക്ക് വേണ്ടി ഹാജരാകുന്നത്. ചാരനെന്ന് ആരോപിച്ച് കുല്ഭൂഷണ് യാദവിനെ പാകിസ്താന് ജയിലിലടച്ചത് നിയമവിരുദ്ധമായാണെന്ന് ഇന്ത്യ പ്രതികരിച്ചു. കുല്‍ഭൂഷന്റെ വധശിക്ഷ താല്‍ക്കാലികമായി സ്റ്റേ ചെയ്ത് ചെയ്ത് അന്താരാഷ്ട്ര കോടതിയുടെ വിധി വന്നതിനു പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം.