തിരുവനന്തപുരം: നെല്ലിയാമ്പതിയിലെ ചെറുനെല്ലി എസ്റ്റേറ്റിലെ ആധാരങ്ങളില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ്. പതിനഞ്ച് ആധാരങ്ങള്‍ സാങ്കല്‍പ്പിക വ്യക്തികളുടെ പേരിലാണെന്നും കണ്ടെത്തല്‍. രജിസ്ട്രേഷന് വകുപ്പിനോട് വിശദമായ അന്വേഷണത്തിന് വിജിലന്‍സ് ശുപാര്‍ശ ചെയ്തു. കെ.ബി ഗണേഷ്കുമാര് വനം മന്ത്രിയായിരിക്കെ ഏറ്റെടുക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് വന്‍ രാഷ്ട്രീയ വിവാദം ഉയര്‍ത്തിയ ചെറുനെല്ലി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശമാണ് വിജിലന്‍സും ചോദ്യം ചെയ്യുന്നത്. എസ്റ്റേറ്റ് വനഭൂമിയിലാണെന്ന വനംവകുപ്പ് ഉദ്യഗോസ്ഥരുടെ വാദം നിലനില്‍ക്കുന്നതിനിടെ ആധാരങ്ങളിലും കൃത്രിമം നടന്നെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. 282 ഏക്കറുള്ള എസ്റ്റേറ്റ് ഇപ്പോള്‍ മൂന്ന് ഭാഗങ്ങളായാണ് നിലനില്‍ക്കുന്നത്.