തിരുവനന്തപുരം: പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സ്വന്തമെന്ന് തോന്നാത്ത ഒരു മന്ത്രിക്ക് ജനാധിപത്യ സംവിധാനത്തില്‍ നിലനില്‍പ്പില്ലെന്ന് കെ സുധാകരന്. പാര്‍ട്ടി നല്കുന്ന മന്ത്രിസ്ഥാനം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നാടിനും ഗുണകരമാകണം. അതല്ലാതെ ആരെങ്കിലും ഒരാളുടെ അജണ്ട നടപ്പാക്കാന്‍ സാധിക്കില്ലെന്നും സുധാകരന് പറഞ്ഞു. ടിപി വധക്കേസിലെ പ്രതികളാരും ശിക്ഷിക്കപ്പെടാന്‍ പോകുന്നില്ല എന്നതിന്റെ ഉദാഹരണമാണ് ജയിലില്‍ സംഭവിച്ച കാര്യങ്ങളെന്ന് കെ. മുരളീധരന് പറഞ്ഞു. ജയിലില്‍ പ്രതികള്‍ക്ക് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തിട്ട് ആഭ്യന്തരമന്ത്രിപറയുന്നത് ഈ വിവാദങ്ങളൊക്കെ തന്നെ താഴെ ഇറക്കാനാണെന്നാണ് പറയുന്നതെന്ന് മുരളി പറഞ്ഞു. ജയിലിലെ സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ച് ആഭ്യന്തരമന്ത്രി പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.