തൊടുപുഴ: പാര്‍ട്ടിയിലെ ചില കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ ജോസഫ്. തിങ്കളാഴ്ചത്തെ യോഗത്തില്‍ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യും. വെള്ളിയാഴ്ചത്തെ യോഗത്തില്‍ പങ്കെടുക്കാതിരുന്നത് അസൗകര്യം കാരണമാണ്. തിങ്കളാഴ്ച ചേരുന്ന യോഗത്തില്‍ താനും മോന്‍സ് ജോസഫും പങ്കെടുക്കുമെന്നും ജോസഫ് അറിയിച്ചു.പാര്‍ട്ടിക്കുള്ളില്‍ സിപിഎം ചങ്ങാത്തത്തിന്റെ പേരില്‍ ഭിന്നത ശക്തമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു പി.ജെ ജോസഫിന്റെ പ്രതികരണം.കോണ്‍ഗ്രസ് നേതൃത്വമാകട്ടെ മാണിയും ജോസ്.കെ മാണിയും ഇല്ലാത്ത കേരള കോണ്‍ഗ്രസിനെ കൂടെക്കൂട്ടുക എന്ന അജണ്ട മുന്നോട്ടുവച്ച് തന്ത്രങ്ങള്‍ മെനയുകയാണ്.യുഡിഎഫിലേക്ക് തന്നെ മടങ്ങണമെന്ന അഭിപ്രായത്തിനാണ് കേരള കോണ്‍ഗ്രസിലെ പഴയ ജോസഫ് വിഭാഗത്തിലെ ഭൂരിഭാഗം പേരുടെയും നിലപാട്.