തിരുവനന്തപുരം: മാര്‍കിസ്റ്റ് പാര്‍ട്ടിയോട് അസ്പൃശ്യതയില്ലെന്ന് കെ.എം മാണി. പ്രാദേശികമായി അവരുമായി തൊട്ടുപോയി എന്നത് വലിയ അപരാധമായി കാണേണ്ടതില്ല. അന്ധമായ വിരോധവും ആരോടുമല്ല. തെറ്റേത് ശരിയേത് എന്ന് വിവേചിച്ച് ശരിയുടെ ഭാഗത്ത് നില്ക്കും.കോട്ടയം ജില്ലാ പഞ്ചായത്തിലുണ്ടായത് ഏതെങ്കിലുമൊരു കൂട്ടുകെട്ടിലേക്കുള്ള ചവിട്ടുപടിയൊന്നുമല്ലെന്നും മാണി പറഞ്ഞു. നിലപാട് വിശദീകരിക്കാന്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം പണ്ട് ഉപദ്രവിച്ചതല്ലെ എന്ന ചോദ്യം ഇപ്പോള്‍ അപ്രസക്തമാണ്. ആന്റണിയും ഞങ്ങളും ഒന്നിച്ച് എല്‍ഡിഎഫിനൊപ്പം ഇരുന്നതല്ലേ. കേരള കോണ്‍ഗ്രസ് ഇപ്പോള്‍ ഒരുമുന്നണിയിലുമില്ല. അതുകൊണ്ട് സ്വതന്ത്രമായ നിലപാടെടുക്കാം. യുഡിഎഫില്‍ ആലോചിക്കേണ്ട കാര്യമില്ല.