പാലക്കാട്: അല്‍ ഖായിദയില്‍ ചേര്‍ന്ന മലയാളി സിറിയയില്‍ കൊല്ലപ്പെട്ടതായി സന്ദേശം. പാലക്കാട് പുതുപ്പരിയാരം സ്വദേശി അബു താഹിര്‍ സിറിയയില്‍ കൊല്ലപ്പെട്ടെന്നാണ് സന്ദേശം ലഭിച്ചത്. ഏപ്രില്‍ നാലിന് സിറിയയില്‍ യുഎസ് സൈന്യം നടത്തിയ ആക്രമണത്തില്‍ അബു താഹിര്‍ കൊല്ലപ്പെട്ടെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.ഇയാള്‍ കൊല്ലപ്പെട്ടതായി സിറിയയിലുള്ള ചില സുഹൃത്തുക്കള്‍ മുഖേന ഖത്തറിലുള്ള ഒരു ബന്ധുവിനാണ് ആദ്യം സന്ദേശം ലഭിച്ചത്. കേരളത്തിലെ ഇന്റലിജന്‍സ് വൃത്തങ്ങള്‍ക്കും വിവരം ലഭിച്ചിട്ടുണ്ടെങ്കിലും റിപ്പോര്‍ട്ടുകള്‍ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.