കൊച്ചി: മന്ത്രി എംഎം മണിയുടെ സഹോദരന്റെ കുടുംബത്തിന് സ്വകാര്യ കമ്പനിയില്‍ കോടികളുടെ നിക്ഷേപം. മണിയുടെ സഹോദരന് ലമ്പോദരന്റെ ഭാര്യയും മകനും 139 കോടിയുടെ നിക്ഷേപമുള്ള കമ്പനിയില്‍ പങ്കാളികളാണ്. മകന് കമ്പനിയുടെ എം.ഡി.യും ഭാര്യ ഡയറക്ടറുമാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. 15 കോടിയുടെ നിക്ഷേപം രണ്ട് പേര്‍ക്കും ഉണ്ടെന്നാണ് ഏല ലേലത്തിന് നല്കിയ അപേക്ഷയില്‍ വിശദമാക്കിയത്. അപക്ഷയുടെ രേഖകള്‍ മാതൃഭൂമി ന്യൂസിന് കിട്ടി. 2002ല്‍ ആണ് കമ്പനി രൂപീകരിക്കുന്നത്. മേല്‍വിലാസം വ്യക്തമാക്കാത്ത ഡയറക്ടര്‍മാരും കമ്പനിക്കുണ്ട്. കമ്പനിക്ക് മൂന്നു കോടി രൂപ വിലവരുന്ന ഭൂമിയുമുണ്ടെന്ന് അപേക്ഷയില്‍ പറയുന്നു. സിപിഎം രാജാക്കാട് മുന്‍ ഏരിയ സെക്രട്ടറിയാണ് ലംബോദരന്. ഭൂമി കൈയേറിയതിന് ലംബോദരനും മകനുമെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്.