കൊച്ചി: വാര്‍ത്തയും പരസ്യവും പ്രസിദ്ധീകരിക്കുന്നതിന് പാര്‍ട്ടിയുടെ മുന്‍കൂര്‍ അനുമതി വാങ്ങുന്ന പതിവ് ദേശാഭിമാനിക്കില്ലെന്ന് പിണറായി വിജയന്. ദേശാഭിമാനിയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചത് വലതുപക്ഷ മാധ്യമങ്ങളാണ്. പാര്‍ട്ടി പ്ലീനത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് എളമരം കരീമിനെതിരായ വിവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നത്. സിപിഎം ഫണ്ടുകൊണ്ടല്ല ദേശാഭിമാനി പ്രവര്‍ത്തിക്കുന്നത്. സ്വയം ഫണ്ട് കണ്ടെത്തുകയാണ് ദേശാഭിമാനി ചെയ്യുന്നത്. എളമരം കരീമിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സമാന്യ ബുദ്ധിയുള്ളവര്‍ വിശ്വസിക്കുകയില്ല. കരീമിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച മാധ്യമങ്ങള്‍ അത് ഫലിക്കാതെ വന്നപ്പോഴാണ് പരസ്യ വിവാദം ഉയര്‍ത്തിക്കൊണ്ടുവന്നതെന്നും പിണറായി പറഞ്ഞു.