തിരുവനന്തപുരം: സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി എം.എം മണിയെ തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പരാമര്‍ശം തെറ്റാണെന്നും വിഷയം പാര്‍ട്ടി സെക്രട്ടേറിയേറ്റില്‍ ചര്‍ച്ച ചെയ്യുമെന്നും കോടിയേരി വളയത്ത് പറഞ്ഞു. ഇതോടെ മണിക്കെതിരെ നടപടിയുണ്ടാകുമെന്ന് ഉറപ്പായി. നേരത്തെ മണിയെ തള്ളി മുഖ്യമന്ത്രിയടക്കം നിരവധി പേര് രംഗത്തെത്തിയിരുന്നു. പരാമര്‍ശം ശരിയല്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. പരാമര്‍ശത്തിനെതിരെ സി.പി.എം വനിതാ നേതാക്കളും പ്രതിഷേധവുമായെത്തി.