ഇടുക്കി: ഇടുക്കി ജില്ലാ കളക് ടര്‍ക്കും ദേവികുളം സബ് കളക് ടര്ക്കുമെതിരായ മന്ത്രി എം എം മണിയുടെ രൂക്ഷമായ ആധിക്ഷേപങ്ങള്‍ തുടരുന്നു. സബ് കളക്ടര്‍ വെറും ചെറ്റയാണെന്ന് മണി പറഞ്ഞു. ഇടുക്കി ജില്ലാ കളക്ടര്‍ കഴിവുകെട്ടവനാണ്. സബ് കളക് ടറെ പിന്തുണച്ച രമേശ് ചെന്നിത്തലയെ ഊളമ്പാറയ്ക്ക് അയക്കണം. ചെന്നിത്തലയ്ക്കും ആര്.എസ്.എസ് ബന്ധമുണ്ടെന്ന് സംശയമുണ്ടെന്നും മണി പറഞ്ഞു. അടിമാലി ഇരുപതേക്കറില്‍ നടത്തിയ പ്രസംഗത്തില്‍ പൊമ്പിളൈ ഒരുമൈ കൂട്ടായ്മയെ അധിക്ഷേപിക്കുന്ന രീതിയിലും മണി സംസാരിച്ചു.