ഇടുക്കി: സ്പിരിറ്റ് ഇന്‍ ജീസസിന്റെ പേരില്‍ പാപ്പാത്തിച്ചോലയില്‍ റവന്യു ഭൂമി കൈയ്യേറിയ ടോം സക്കറിയ ഉള്‍പ്പടെയുള്ളവരുടെ കൈയ്യേറ്റങ്ങള്‍ 2012ലും പുറത്ത് വന്നിരുന്നു. കേരള ലാന്‍ഡ് ബോര്‍ഡ് ഇതു സംബന്ധിച്ച് നല്കിയ റിപ്പോര്‍ട്ടും അട്ടിമറിക്കപ്പെട്ടു. കൈയ്യേറ്റങ്ങള്‍ തിരിച്ചുപിടിക്കാന്‍ ലാന്‍ഡ് ബോര്‍ഡ് നല്കിയ നിര്‍ദേശം വര്‍ഷം അഞ്ച് കഴിഞ്ഞിട്ടും നടപ്പാക്കിയിട്ടില്ല.