അയോധ്യയുടെ അധിപനായിരുന്ന അദ്വാനിയ്ക്ക് അതേ വിഷയത്തില്‍ ഒടുവില്‍ അടിയറവ്. അലഹബാദ് ഹൈക്കോടതിയുടെ വിധി റദ്ദാക്കിയാണ് സുപ്രീം കോടതി അദ്വാനിയ്ക്ക് മേല്‍ ഗൂഢാലോചന കുറ്റം ചുമത്തിയത്. വിചാരണ നേരിടാന്‍ വിഷമമില്ലെന്ന് അദ്വാനി തന്നെ അറിയിച്ചിരുന്നു. അദ്വാനി അനുവദിച്ച് നല്‍കേണ്ട ആനുകൂല്യമല്ല ഇനി അത്. അദ്വാനിയുടെ രാഷ്ട്രപതി മോഹമാണ് കോടതി തല്ലിക്കെടുത്തിയത്. മുരളീ മനോഹര്‍ ജോഷിയുടെ ഉപരാഷ്ട്രപതി മോഹവും. അയോധ്യയില്‍ അടിതെറ്റിയതാര്ക്ക് എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍- ടോം വടക്കന്‍, സെബാസ്റ്റിയന് പോള്‍, അഡ്വ. ജെ.ആര് പത്മകുമാര്‍, എം.എന്‍ കാരശേരി എന്നിവര്‍.