വയനാട്: പ്രണയവിവാഹം കഴിച്ചതിന്റെ പേരില്‍ ഊരുവിലക്കിയ സംഭവത്തില്‍ തങ്ങള്‍ തെറ്റ് ചെയ്യുന്നില്ല എന്ന നിലപാടിലാണ് യാദവ സമുദായം. ആചാരങ്ങള്‍ തെറ്റിച്ചവര്‍ക്കെതിരെ നടപടി എടുക്കുക മാത്രമാണ് ചെയ്തതെന്നും ഇവര്‍ പറയുന്നു. അതിനിടയില്‍ പ്രണയവിവാഹം കഴിച്ച മകനെ സ്വീകരിച്ചതിന്റെ പേരില്‍ മാതാപിതാക്കള്‍ക്കെതിരെയും നടപടിയെടുത്തുവെന്നും പരാതിയുണ്ട്.