മലപ്പുറത്തിന്റെ ആരവം അടങ്ങുമ്പോള്‍ ആലോചിക്കാന്‍ പലതാണ് ലീഗിന്റെ വിജയം വഴിവെക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം താമര പാര്‍ട്ടിയിലാണ് തമ്മില്‍ത്തല്ല് തുടങ്ങിവെച്ചത്. മലപ്പുറത്തെ മനക്കോട്ട തകര്‍ന്നതിനെ പറ്റി പാലക്കാട് നടന്ന ചര്‍ച്ചയിലാണ് പടലപിണക്കം പുറത്തുവന്നത്. കോര്‍കമ്മിറ്റി യോഗത്തില്‍ കുമ്മനത്തിന് കണക്കിന് കിട്ടിയെന്നാണ് കേള്‍വി. ലക്ഷത്തിന്റെ കണക്ക് പറഞ്ഞ് അമിത് ഷായെ അതിശയിപ്പിച്ചവര്ക്ക് എന്ത് പറയാനുണ്ടെന്നാണ് അകത്തളത്തിലെ പരിഹാസം. മലപ്പുറം മുന്നോട്ടുവയ്ക്കുന്നതെന്ത്? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: വി. ശശികുമാര്‍, പി.കെ. ഫിറോസ്, എം.ടി. രമേശ്, എം.പി. പ്രശാന്ത്, ജോസഫ് വാഴയ്ക്കന് എന്നിവര്‍. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ടെലിഫോണ്‍ ലൈനില്‍ ചേരും.