മലപ്പുറം: മലപ്പുറത്ത് വോട്ടു ശതമാനം ഉയര്‍ത്തി ശക്തി തെളിയിക്കാന്‍ കച്ചകെട്ടിയിറങ്ങിയ ബിജെപിക്ക് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചില്ല. ബിജെപി രാജ്യത്തെങ്ങുമുണ്ടാക്കുന്ന മുന്നേറ്റത്തിന്റെ കാറ്റ് മലപ്പുറത്തെയും തഴുകുമെന്ന പ്രതീക്ഷ അസ്ഥാനത്താക്കിക്കൊണ്ടാണ് ബിജെപി കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലുണ്ടാക്കിയ മുന്നേറ്റത്തില്‍നിന്ന് പിന്നോട്ടുപോയിരിക്കുന്നത്.ഒരു ലക്ഷത്തിലധികം വോട്ട് നേടുമെന്ന പ്രഖ്യാപനത്തേടെയായിരുന്നു ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്.