ഇടുക്കി: വന്‍കിട കയ്യേറ്റക്കാരെ കണ്ടെത്തുവാനുള്ള നടപടികള്‍ കര്‍ശനമാക്കി ഇടുക്കി ഭരണകൂടം. കയ്യേറ്റക്കാരുടെ പട്ടിക എത്രയും വേഗത്തില്‍ ലഭ്യമാക്കണമെന്ന് റവന്യുമന്ത്രി ആവശ്യപ്പെട്ടു. പട്ടികയില്‍ മുന്‍ഗണന നല്‍കുന്നത് കയ്യേറി നിര്‍മ്മിച്ച വന്‍കിട റിസോര്‍ട്ടുകള്‍ക്കും അഞ്ച് ഏക്കറില്‍ കൂടുതല്‍ ഭൂമി കയ്യേറിയവര്ക്കുമെന്ന് റവന്യു വകുപ്പ് അറിയിച്ചു.